CAT MGU 2019-20: PROVISIONAL ENTRANCE RESULT PUBLISHED

CAT MGU 2019 എൻട്രൻസ് പരീക്ഷയുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അതാത് പഠന വകുപ്പുകളിൽ ഇൻറർവ്യൂ നടത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇൻറർവ്യൂന് അർഹതപ്പെട്ടവരുടെ ലിസ്റ്റ് സൈറ്റിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും. ജൂൺ 17 ന് ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും.

സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പി.ജി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ താൽകാലിക ഫലം പ്രസിദ്ധികരിച്ചു. ഇൻഡക്സ് മാർക്കിൻറെ അടിസ്ഥാനത്തിൽ ആണ് ഫലം പ്രസിദ്ധികരിച്ചിരിക്കുന്നത്. 80 മാർക്കിൻറെ എൻട്രൻസ് പരീക്ഷയിൽ ലഭിച്ച മാർക്കിനെ 800 ലേക്ക് മാറ്റി അതിൻറെ കൂടെ അർഹതപെട്ടവർക്കു NSS,NCC (5 മാർക്ക് വീതം) EX-Service (15 മാർക്ക് ) എന്നിവയുടെ ബോണസ് മാർക്ക് ചേർത്ത് ഇതിൽ നിന്ന് ഹാൻഡിക്യാപ് (ക്വാളിഫിക്കേഷൻ പരീക്ഷ പാസ്സാകുന്നതിനായി ഒന്നിൽ കൂടുതൽ അവസരം എടുത്തിട്ടുണ്ടെങ്കിൽ 5 മാർക്ക് വീതം കുറയും ) മാർക്ക് കുറച്ചിട്ടാണ് ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ടവരെ വിവിധ പഠനവകുപ്പുകളിലെ സീറ്റുകളുടെ എണ്ണത്തിനനുപാതികമായി അതാത് പഠന വകുപ്പുകൾ ഇൻറർവ്യൂ നടത്തി കിട്ടുന്ന മാർക്ക് ഇൻഡക്സ് മാർക്കിനോട് ചേർത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.